തളിപ്പറമ്പ്: ദേശീയപാതയില്‍ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും തുകല്‍ ഉത്പന്നങ്ങളുമായി കൊച്ചിയിലേക്ക് പോകുന്ന നാഷണൽ പെര്‍മിറ്റ് ലോറിയാണ് കുപ്പം മരത്തക്കാട്ട് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ വളവില്‍ നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു.
ലോറിക്കടിയില്‍ പെട്ടുപോയ ഡ്രൈവര്‍ ഷഹറുദ്ദീന്‍ (33), സഹായി മോസം(19) എന്നിവരെ ഹൈവേ പോലീസ് രക്ഷപ്പെടുത്തി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍, ലോറിയില്‍ സാധനങ്ങളുള്ളതിനാല് ഇരുവരും ആശുപത്രിയില്‍ കിടക്കാതെ അപകടസ്ഥലത്തുതന്നെ എത്തുകയായിരുന്നു.
ഇവര്‍ ലോറിക്ക് സമീപം റോഡില്‍ തന്നെ അവശനിലയില്‍ കിടക്കുന്ന കാഴ്ച ദയനീയമാണ്. ഉടമകള്‍ എത്തിയശേഷം മാത്രമേ ലോറി ഉയര്‍ത്തുവാനോ സാധനങ്ങള്‍ മാറ്റുവാനോ സാധിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.