സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന് മു​ക​ളി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊ​ച്ചി: മാ​ട​വ​ന​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ആ​കെ 42 പേ​രാ​ണ് ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​പ​തോ​ളം ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന് മു​ക​ളി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഇ​ടു​ക്കി സ്വ​ദേ​ശി ജി​ജോ സെ​ബാ​സ്റ്റ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ബൈ​ക്ക് യാ​ത്രി​ക​ന്‍ ബ​സി​ന​ട​യി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്നെ​ന്നും ക്രെ​യി​ന്‍ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പു​റ​ത്തെ​ത്തി​ച്ച​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

 

Related posts

Leave a Comment