വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യ്‌​ക്കെ​ത്തി​ യുവാവ്; പരിശോധിക്കുന്നതിനിടെ ഡോക്ടർക്ക് കിട്ടിയത് എം​ഡി​എം​എ; കൊച്ചിയിൽ സംഭവം ഇങ്ങനെ…


കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ യു​വാ​വി​ന്‍റെ കൈ​യി​ല്‍നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​ങ്ങാ​ട് മാ​ളി​യം​പീ​ടി​ക സ​ബി​ന്‍ നാ​ഥ്(28) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 2.67 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ലു​വ​യി​ല്‍വ​ച്ച് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ​ബി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍​ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. വ​സ്ത്രം മാ​റ്റി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്കു​ന്ന സ​മ​യ​ത്താ​ണ് ല​ഹ​രി​മ​രു​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാൾ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment