അന്പലപ്പുഴ: വാഹന പരിശോധനക്കിടെ ബുള്ളറ്റ് ഇടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പരിക്ക്. തിരുവനന്തപുരം അജി നിവാസിൽ ആലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബാബു (33) വിനാണ് പരിക്കേറ്റത്.
ഇടതു കൈക്കും കാലിനും ഒടിവേറ്റ ബാബുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പാതിരപ്പള്ളി ജംങ്ഷനു സമീപം ഇന്നു പുലർച്ചേയാണ് അപകടം ഉണ്ടായത്.