കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോളാണ് ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായത്.
ഇതോടെ നാട്ടകം മറിയപ്പള്ളി ഭാഗത്തുവച്ച് ബസില്‍നിന്ന് ഇറങ്ങണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.
പിന്നാലെ ഡ്രൈവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇടത് കാലിന് ഒടിവുണ്ടെന്നും ഇയാള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.