കൊല്ലം :പുതുവർഷാഘോഷത്തിനിടയിൽ ഉണ്ടായ അപകടങ്ങളിൽനിരവധി യുവാക്കൾക്ക് പരിക്ക്. അപകടത്തിൽപരിക്കേറ്റ് ജില്ലാആശുപത്രിയിലെത്തിയവരുടെ എണ്ണം25. ഇവരിൽ 14പേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.
അമിതവേഗതയിൽ ബൈക്ക് ഓടിച്ചവരാണ് കൂടുതലായി അപകടത്തിൽപ്പെട്ടത്. ഇവരിൽ കൈകാൽ ഒടിഞ്ഞവരും തലയ്ക്ക് പരിക്കേറ്റവുരമാണ് കൂടുതലും. ന്യൂ ജനറേഷന്റെ പുതുവർഷാഘോഷം അതിരുവിടുന്നതിന്റെ സൂചനകളാണ് അപകട വർധന കാണിക്കുന്നത്. പോലീസ് വളരെ ജാഗ്രത പാലിച്ചെങ്കിലും അപകടം വർധിച്ചത് ആശങ്കയ്ക്കിടവരുത്തുന്നു.
ചിന്നക്കട ടൗണിൽ അർധരാത്രിയിൽ ബൈക്ക് റൈസിംഗ് നടത്തി അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ യുവാക്കളും ചികിത്സതേടി ജില്ലാആശുപത്രിയിൽ എത്തിയവരിൽ ഉൾപ്പെടുന്നു.