മുളങ്കുന്നത്തുകാവ്: ആദ്യ ശമ്പളം വാങ്ങി മെഡിക്കല്‍ കോളജിലേക്ക് ബൈക്കില്‍ വരികയായിരുന്ന നേഴ്സ് ലോറിയിടിച്ച് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്സായ ചേറ്റുവ തൊട്ടാപ്പ് മാട് ആനാംകടവില്‍ വീട്ടില്‍ അബ്ദുവിന്റെ മകന് ആഷിഫ്(23) ആണ് മരിച്ചത്.
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ പഠനത്തിന് ശേഷം അവിടെ തന്നെ ബോണ്ട് പ്രകാരം ജോലി ചെയ്തു വരുന്നതിനിടെ കഴിഞ്ഞ മാസമാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ ആര്‍എസ്ബിവൈയില്‍ ജോലി ലഭിച്ചത്.
അവിടെനിന്ന് ഒരു മാസത്തെ ശമ്പളം വാങ്ങി മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്സിലേക്ക് വരുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ചായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് എഫ്സിഐയില്‍ നിന്നും അരി കയറ്റി വന്നിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്.
അപകടസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. ആഷിഫിനന്റെ അമ്മ ഷമീറ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്സിപ്പൽ് ഓഫീസിലെ ജീവനക്കാരിയാണ്. ഗവ.നേഴ്സിംഗ് കോളജിലെ വിദ്യാര്‍ഥിനി അന്‍ജു സഹോദരിയാണ്. മെഡിക്കല്‍ കോളേജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.