പയ്യോളി (കോഴിക്കോട്): ദേശീയപാതയിൽ പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മൻസിൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടിൽ വിജയന്റെ മകൻ വിഷ്ണു(20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം.
ചെന്നൈയിൽ എംബിബിഎസ് വിദ്യാർഥികളായ ഇവർ നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതുവഴി കടന്നുവന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാറില്‍ നിന്ന് രണ്ടുപേരേയും പുറത്തെടുത്തത്.
വടകരയിൽനിന്ന് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും പയ്യോളി പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.