പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്റ് ഓഫീസറായ കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ(52), മകളും നഴ്സിംഗ് വിദ്യാർഥിനിയുമായ ബ്ലെസി (20) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 7.45 ഓടെ പെരുമ്പാവൂർ-കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളി സമീപം മാണ് അപകടം. ടോറസും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്കാണ് പോയത്. ബൈക്കിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഇരുവരുടെയും ദേഹത്തൂടെ ടോറസ് ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് മകളും ആശുപത്രിയിലേക്ക് പോകും വഴി പിതാവും മരിച്ചു. ബ്ലസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആ ശുപത്രിയിലും എൽദോയുടേത് അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിലുമാണ്.
മകളെ കോയന്പത്തൂരിലേക്ക് യാത്രയാക്കിയ ശേഷം ജോലി സ്ഥലമായ പാലക്കാടേയ്ക്ക് തിരിക്കാനാണ് എൽദോ രാവിലെ വീട്ടിൽനിന്നും പുറപ്പെട്ടത്. ഒക്കൽ, പെരുന്പാവൂർ നഗരസഭ കൃഷി ഓഫീസുകളിലും എൽദേ ജോലി ചെയ്തിട്ടുണ്ട്.