ചെങ്ങന്നൂര്‍: സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞു പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ പിങ്ക് പോലീസ് എത്തിയാണ്ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച കാര്‍ കണ്ടെത്താനായില്ല.
എം സി. റോഡില്‍ മുളക്കുഴ ഊരിക്കടവിനു തെക്ക് പെട്രോള്‍ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരേയോടെയാണ് സംഭവം. സ്കൂട്ടര്‍ യാത്രക്കാരനായ ചെങ്ങന്നൂര്‍ പെണ്ണക്കര തെക്ക്, ആലാ ഭാഗം ആലിന്റെ പടീറ്റേതില്‍ സുമതിയുടെ മകന് എ.എം. അനീഷ് (38) ആണ് അപകടത്തില്‍പ്പെട്ടത്.
പെയിന്റിംഗ് തൊഴിലാളിയായ അനീഷ്, കുറിച്ചിമുട്ടത്തു താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുകയായിരുന്നു. എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നിമാറി അനീഷ് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഏറെ നേരം കഴിഞ്ഞും ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐ ദീപയുടെ നേതൃത്വത്തില്‍ പിങ്ക് പോസിന്റെ വാഹനത്തില്‍ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .
അവിടെനിന്നു പിന്നീട് അനീഷിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. യുവാവിനെ ഇടിച്ച കാര്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.