ദേശീയപാതയില്‍ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഒരു മരണം: 12 ഓളം പേര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം

ആലപ്പുഴ: ദേശീയപാതയില്‍ കളപ്പുരയ്ക്കു സമീപം സ്വകാര്യബസ് ലോറിയിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പൊന്‍വിള പാറശാല സ്വദേശി സുരേഷ്(40) ആണ് മരിച്ചത്. അപകടത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ കളപ്പുരയില്‍ ഇന്ന് പുലര്‍ച്ചെ 2.15 ഓടെയായിരുന്നു അപകടം. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പാലക്കാടു നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് ഇടക്കുകയായിരുന്നു.

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ കുടിങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ബസിന്റെ സുരക്ഷാവാതില്‍ പ്രവര്‍ത്തിക്കാഞ്ഞതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ചികിത്സ തേടിയ 12 പേരെക്കൂടാതെ സ്ത്രീകളും കുട്ടികളുമായ ഒട്ടേറെപ്പേര്‍ക്കു പരിക്കുകളുണ്ട്. അ പകടത്തെത്തുട ര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി

Related posts