കൊല്ലം : സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അമ്മ മരിച്ചു. മകൾക്ക് പരിക്ക്. ഉളിയക്കോവിൽ കാവടിപ്പുറം സ്വദേശിനിയായ ജലജ (50) ആണ് മരിച്ചത്. മകൾ ആര്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 630ഓടെ കർബല ജംഗ്ഷന് സമീപമായിരുന്നു അപകടം. മകളുടെ സ്കൂട്ടറിന് പിറകിലിരുന്നു യാത്രചെയ്യുകയായിരുന്നു ജലജ. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .
ഇരുവരും സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ചിട്ട് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ പോകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം. ഈസ്റ്റ് പോലീസ് കേസെടുത്തു.