ചാത്തന്നൂർ: പുതക്കുളം വേപ്പിൻ മൂട്ടിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക് . പരവൂരിൽ നിന്നും വർക്കലയിലേയ്ക്ക് പോവുകയായിരുന്ന ബസും പൂതക്കുളത്തനിന്നും പരവൂരിലേയ്ക്കുള്ള ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ മൂന്ന് പേരെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അയിരുർ സ്വദേശി ജ്യോതി (34) പൂതക്കുളം സ്വദേശി ബിന്ദു (38) മകൾ സൂര്യ (10) വേപ്പിൻ മൂട് സ്വദേശി ആര്യാസ ജീഷ് (22) പൂതക്കുളം സ്വദേശി പ്രിയങ്ക സുരേഷ് (24) വെട്ടു വിള സ്വദേശി കുറവമ്മ (53) മകൾ നാഗേശ്വരി (22) കലയേക്കാട് സ്വദേശികളായ രാജി.(23) സഹോദരി ലീന (17) ബസ്സ് ഡ്രൈവർ ശ്യാം തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.
അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.ഇ ടി യു ടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.കൊടുംവളവും വീതി കുറഞ്ഞ റോഡുമാണ് ഈ ഭാഗത്ത്.ഇവിടെ അപകടങ്ങൾ സ്ഥിരമായി സംഭവിക്കുന്നുണ്ട്.