മണ്ണുത്തി: മണ്ണുത്തിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഒരു വിദ്യാർഥിക്ക് നിസാര പരിക്കേറ്റു.മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം ഇന്നുരാവിലെയായിരുന്നു അപകടം. സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്നിരുന്ന ഓട്ടോറിക്ഷയിൽ തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറാണ് ഇടിച്ചത്.
ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം മൂലം മറിഞ്ഞില്ല. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.