കൊല്ലം: അഞ്ചലിൽ സ്കൂൾ വിദ്യാർത്ഥികളെയും അമ്മമാരെയും കാറിടിച്ച് വീഴ്ത്തി. രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. അമ്മമാർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ ഗവണ്മെന്റ് ഏറം എൽപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന. തലയ്ക്കാണ് ഇരുവർക്കും ഗുരുതര പരിക്കേറ്റിരിക്കുന്നത്.
നിയന്ത്രണം വിട്ട കാർ കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാരും മറ്റുമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.