ഇടുക്കിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് Friday January 27, 2017Friday January 27, 2017 Support ഇടുക്കി: നാരകത്താനത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന എട്ടാംമൈയിൽ സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.