ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ കൂടെ യാത്ര ചെയ്തിരുന്ന മകനു ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരനും, മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകനുമായ ഷൈജുവാണ് (43) മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം നടന്നത്. മാപ്രാണം ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ മകന് എഡ്വിന് ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്കരം നാളെ രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തിൽ നടക്കും. അമ്മ:റോസിലി. ഭാര്യ: ആന്‍സി. മക്കള്‍: എവ്ലിന് ആന്റണി, എഡ്വിന് ആന്റണി, ഇവാന് ആന്റണി.