അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടുക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടി വരുകയാണ്. എന്നാൽ ഇതിന് തടയിടാൻ അബുദാബി പോലീസ് രംഗത്തിറങ്ങിക്കഴിഞ്ഞു.
അപകടങ്ങളുടെ ഫോട്ടോയെടുക്കുന്നതും അത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. കുറ്റകരമെന്നുവെച്ചാൽ അപകടങ്ങളുടെ ഫോട്ടോയെടുക്കുകയോ സോഷ്യൽ മീഡിയയിൽ അത് പങ്കുവയ്ക്കുകയോ ചെയ്താൽ പിഴ ശിക്ഷ ഉറപ്പാണ്. 1,50,000 ദിർഹം വരെയാണ് പിഴ ശിക്ഷ.
അപകടങ്ങളിൽ ആളുകൾ കൂടി ഇത്തരം ഫോട്ടോകളെടുക്കുന്നത് രക്ഷാപ്രവർത്തനത്തിനും തടസമാകുന്നതുകൊണ്ടാണ് അബുദാബി പോലീസ് കർശന നടപടിയെടുത്തിരിക്കുന്നത്.