കോട്ടയം: ബസിൽ കയറുന്നതിനിടയിൽ വീണു ഗുരുതരമായി പരിക്കേറ്റ പ്രശ്സത ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. മേരി മാർസെലസ്് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കിങ്ങൂർ ലിറ്റിൽ ലൂർദ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ സിസ്റ്റർ ഡോ. മേരി ഇന്നലെ രാവിലെ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി മൂവാറ്റുപുഴയിലേക്കു പോയതായിരുന്നു.
തിരികെ പോരാൻ ബസിൽ കയറുന്നതിനിടയിലാണു വീണത്. തുടർന്നാണു കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേമാക്കിയ സിസ്റ്റർ ഡോ. മേരി മാർസെലസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.