കോട്ടയം: നാട്ടകം കോളജിനു മുന്നിൽ മുളങ്കുഴ ജംഗ്ഷനിൽ എംസി റോഡിൽ വിദ്യാർഥികളെ കെഎസ്ആർടിസി ബസ് ഇടിച്ചു. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 10നാണ് സംഭവം. നാട്ടകം പോളിടെക്നിക് കോളജിലെ വിദ്യാർഥികളായ കുമാരനല്ലൂർ സുരേഷ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ കാർത്തിക്, ജ്യോതിഷ് എന്നിവരെയാണ് ഇടിച്ചത്. തലയ്ക്കാണു ഇരുവർക്കും പരിക്ക്.
ബസിൽനിന്ന് ഇറങ്ങി കോളജിലേക്കു നടന്നു നീങ്ങുന്നതിനിടെ ഇവരെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്ടേക്കു പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.