നിർത്തിയിട്ടിരുന്ന ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു: യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

accidentകോ​ട്ട​യം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 4.15നു ​എം​സി റോ​ഡി​ൽ തെ​ള്ള​ക​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്തുനി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് അ​രി​യു​മാ​യി എ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി ബം​ഗ​ളു​രൂ​വി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന എ​യ​ർ​ബ​സി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ലോ​റി ഡ്രൈ​വ​ർ പ​രി​കക്കേല്‌​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ​സി​നു പി​ന്നി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബ​സ് ഉടമകൾ മ​റ്റൊ​രു ബ​സ് എ​ത്തി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ യ​ഥാ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തെ ര​ണ്ടു ട​യ​റു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച​തി​നാ​ൽ വാ​ഹ​നം എം​സി റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ചെ​റി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം മാ​റ്റാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

Related posts