ആനച്ചാൽ: ഈട്ടിസിറ്റിക്ക് സമീപം വിനോജ സഞ്ചാരികൾ സഞ്ചരിച്ച ട്രക്കിംഗ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേർ മഹാരാഷ്ട്ര സ്വദേശികളും ഒരാൾ മലയാളിയുമാണ്. ജീപ്പ് ഓടിച്ചിരുന്ന ഈട്ടിസിറ്റി സ്വദേശി ഈപ്പച്ചനാണ് അപകടത്തിൽപെട്ട മലയാളി. ഈപ്പച്ചന്‍റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു അപകടം. ആനച്ചാലിൽ വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സംഘത്തിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. ബ്രിജെയ്ൻ, ഖുശ്ബു, നിഖിത, ശീതൾ, സൂരജ്, മോഹിത് എന്നിവരാണ് പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികൾ.