വയനാട്: പട്ടാപ്പകൽ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാൽ കാർ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതിൽ യാത്രക്കാരെ ആരെയും കണ്ടില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസവുമുണ്ടായി.
വയനാട് ചുരത്തിൽ പട്ടാപ്പകൽ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല; പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി; സ്ഥലത്ത് പരിശോധന തുടരുന്നു
