ആലുവ ജയിലില് ദിലീപിന് വിഐപി പരിഗണന നല്കുന്നുവനെന്ന വാര്ത്തകള് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജയില് എഡിജിപി ആര് ശ്രീലേഖയുടെ മിന്നല് സന്ദര്ശനം. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കല് കോളേജില് നടന്ന ഒരു സെമിനാറില് പങ്കെടുത്ത ശേഷം മൂന്നരയോടെ ജയില് മേധാവി ആലുവ സബ് ജയിലില് എത്തുകയായിരുന്നു. നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോള് സൂപ്രണ്ടും വാര്ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടന് ദിലീപ് കിടക്കുന്ന സെല്ലില് എത്തുമ്പോള് നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു ജനപ്രിയ താരം. ജയില് മേധാവിയെ കണ്ട് സഹതടവുകാര് സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല.
ഒടുവില് സെല്ല് തുറന്ന് ശ്രീലേഖ അകത്തു കയറിയപ്പോള് ജയില് സൂപ്രണ്ടും വാര്ഡന്മാരും ഒപ്പം കയറി. ശ്രീലേഖയെക്കണ്ട് ചാടി എഴുന്നേല്ക്കാന് ദിലീപ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ചെവിയില് ഫ്ളൂയിഡ് കുറഞ്ഞ് ബാലന്സ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാന്് പോലും കഴിയുന്ന അവസ്ഥയില് ആയിരുന്നില്ല ദിലീപ്. സഹതടവുകാരും വാര്ഡന്മാരും ചേര്ന്ന് താരത്തെ പിടിച്ചെണീപ്പിച്ചു. ഈ സമയം താന് നിരപരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. ദിലീപ് നിര്ത്താതെ വിതുമ്പിയതിനാല് ജയില് മേധാവി അധികനേരം അവിടെ തുടര്ന്നില്ല.
സെല്ലില് നിന്നും ഇറങ്ങുന്നതിന് മുന്പ് സഹ തടവുകാരോടും ദിലീപിന് വിഐപി പരിഗണം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചു ആര്ക്കും അങ്ങനെയൊരു പരാതി ഉണ്ടായിരുന്നില്ല. മറ്റെന്തെങ്ങിലും പരാതി ഉണ്ടോ എന്നും ജയില് മേധാവി അന്വേഷിച്ചു. ആര്ക്കും പരാതി ഉണ്ടായില്ല, ദിലീപിനെ ജയില് ഡോക്ടറെ വിലിച്ച പരിശോധിപ്പിക്കാനും ജയില് എഡിജിപി , സൂപ്രണ്ട് ബാബുരാജിന് നിര്ദ്ദേശം നല്കി. ജയിലിലെ നിരീക്ഷണ കാമറകള് മുഴുവനും ശ്രീലേഖ പരിശോധിച്ചു. കാമറയില് ഉള്പ്പെടാത്ത സ്ഥലങ്ങള് ഉണ്ടോ എന്നും നിരീക്ഷിച്ചു. പിന്നീട് ജയിലിലെ അടുക്കളയിലേക്കാണ് ജയില് മേധാവി പോയത്. തടവുകാരുടെ ഭക്ഷണം സംബന്ധിച്ചും ക്ഷേമം സംബന്ധിച്ചുമുള്ള കാര്യങ്ങള് സൂപ്രണ്ടില് നിന്നു മനസിലാക്കിയശേഷമാണ് ശ്രീലേഖ മടങ്ങിയത്.
എന്നാല് ജയില് എഡിജിപിയുടെ മിന്നല് സന്ദര്ശനം ജയിലിന് തൊട്ടടുത്ത് ഉണ്ടായിരുന്ന സ്പെഷ്യല് ബ്രാഞ്ചോ മറ്റു മാധ്യമങ്ങളേ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ദിലീപിന് വിഐപി പരിഗണനയെന്ന് വ്യ്കതമാക്കുന്ന വാര്ത്തകള് പുറത്തുവന്നത്. വഞ്ചനാകേസില് റിമാന്ഡിലുള്ള തമിഴ്നാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിന് സഹായിയാക്കി നല്കിയെന്നായിരുന്നു ആരോപണം. സെല്ലിലെ തടവുകാരെയെല്ലാം ഒരുമിച്ചാണ് സാധാരണ കുളിക്കുന്നതിനായി പുറത്തിറക്കുന്നത്. എന്നാല് ദിലീപിനെ തനിച്ചാണ് കുളിക്കാന് പുറത്തിറക്കുന്നതെന്നും വാര്ത്തയില് ഉണ്ടായരുന്നു. ദിലീപിന്റെ വസ്ത്രങ്ങള് അലക്കുന്നതും ഭക്ഷണം കഴിച്ച പാത്രങ്ങള് കഴുകുന്നതും സഹതടവുകാരനാണെന്ന് ആക്ഷേപം ഉയര്ന്നിരുന്നു.ജയില് ജീവനക്കാര്ക്ക് നല്കുന്ന ഭക്ഷണമാണ് ദിലീപിന് നല്കുന്നതെന്നും വാര്ത്തകള് ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയെ കൂടാതെ കൊലപാതക കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയും അങ്കമാലി സ്വദേശിയായ അടിപിടി കേസിലെ പ്രതിയുമാണ് ദിലീപിന്റെ സെല്ലിലുള്ള മറ്റ് തടവുകാര്. എന്തായാലും ദിലീപിന് വിഐപി പരിഗണന കൊടുക്കുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാനും പോലീസിനായി.