ഭോപ്പാല്‍: വിളിക്കാത്ത കല്യാണത്തിന് പോകുന്നത് എന്തൊരു അപമാനകരമാണ്. വിളിക്കാത്ത കല്യാണത്തിന് പ്രതീക്ഷിക്കാത്ത അതിഥി എത്തുമ്പോള്‍ ആരുമൊന്ന് അമ്പരക്കുക സാധാരണം. എന്നാല്‍ ഇവിടെ അതിഥിയെ കണ്ട ് ആളുകള്‍ ജീവനും കൊണ്ട ് ഓടുകയാണുണ്ടായത്. ഒരു കടുവയായിരുന്നു കല്യാണവീട്ടിലേക്ക് ഓടിക്കയറി കല്യാണം കലക്കിയത്.
സുന്ദര ജീവിതം സ്വപ്നം കണ്ട ് ആദ്യരാത്രിക്കായി കാത്തിരുന്ന വധുവിനും വരനും എട്ടിന്റെ പണിയാണ് കടുവ നല്‍കിയത്. എല്ലാവരും ആഘോഷത്തിമിര്‍പ്പില്‍ നില്‍ക്കുമ്പോഴായിരുന്നു കടുവയുടെ രംഗപ്രവേശം. കടുവയെ കണ്ടതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ജീവനും കൊണ്ട ് ഓടുകയായിരുന്നു. ഒടുവില്‍ കടുവയാശാന് തിരിച്ചുപോയതിനു ശേഷമാണ് ഇവര്‍ തിരികെയെത്തിയത്. നരഭോജിക്കടുവയാണെന്ന് അധികൃതര്‍ അറിയപ്പോള്‍ ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് നാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിയത്.