അഴീക്കോട്: പുതുവർഷ ആഘോഷം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നവവരൻ മിനിലോറിയുമായി കൂട്ടിയിടിച്ചു മരിച്ചു. അഴീക്കൽ ചാൽ വൃദ്ധമന്ദിരത്തിനുസമീപം താമസിക്കുന്ന സി.പി. മിഥുൻ (27) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ അഴീക്കൽ ചാൽ ബീച്ച് ഫെസ്റ്റിൽ പുതുവർഷാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടുപാലത്തുവച്ച് മത്സ്യം കയറ്റി പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മിഥുനെ നാട്ടുകാർ ചേർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാവിലെയോടെ മരിച്ചു.
ആറുമാസം മുന്പാണ് മിഥുന്റെ വിവാഹം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം അഴീക്കോടേക്കു കൊണ്ടുപോകും.