ബൈക്കിലെത്തി ആക്രമണം; ഓട്ടോയിൽ നിന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്

ഓട്ടോയില്‍ യാത്ര ചെയ്യവെ യുവാക്കളുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചു വീണ് അധ്യാപികയ്ക്ക് പരിക്ക്. ബൈക്കിലെത്തിയവർ  ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡൽഹിയിലാണ് സംഭവം.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി സഞ്ചരിച്ച ഓട്ടോയെ പിൻതുടർന്ന് ഐഫോണ്‍ തട്ടിയെടുക്കാന്‍ ബൈക്കിലെത്തിയവർ ശ്രമിച്ചു.

തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് അവര്‍ തെറിച്ച് വീ‍ഴുകയായിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ ഫോണുമായി രക്ഷപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment