കൊച്ചി: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍ വച്ചായിരുന്നു അപകടം.
ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്.
ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല രാഷ്ട്രദീപികയോടു പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന് ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.