ചെറുപ്പകാലത്ത് പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കും. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളില്‍ ജനിച്ചവര്‍ ഇത്തരം കാര്യങ്ങളുടെ നിരവധി സംഭവങ്ങള്‍ കേട്ടിരിക്കും. ചിലരൊക്കെ പൊടിപ്പും തൊങ്ങലുംവച്ച് ഇത്തരം കഥകള്‍ പറയാറുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ പ്രേതം സത്യമാണൊ മിഥ്യയാണൊ എന്ന് നാം സംശയിച്ചുപോകും. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു കാറിന് സംഭവിച്ചതാണുള്ളത്. ദൃശ്യങ്ങളില്‍ റോഡുകള്‍ കൂടിച്ചേരുന്ന ഇടത്തേക്ക് ഒരു കാര്‍ എത്തുകയാണ്. അവിടെ മറ്റൊരു വാഹനത്തെയും കാണാനാകുന്നില്ല.
എന്നാല്‍ ഏവരെയും ഞെട്ടിച്ച് ആ കാര്‍ മറ്റൊരു വാഹനം വന്നിടിച്ചപോലെ തകരുകയാണ്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാകുന്നുമില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പലരും പല അഭിപ്രായങ്ങള്‍ നിരത്തി.
പ്രേതമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലരിത് സമ്മതിക്കുന്നില്ല. ഏതായാലും അജ്ഞാത കാരണം മൂലമുള്ള ഈ സംഭവം കാഴ്ചക്കാരെ അലോസരപ്പെടുത്തുകയാണ്.
കാമറയില്‍ പതിഞ്ഞ അപകടത്തിന് കാരണമെന്ത്.? പ്രേതം സംശയത്തിന്റെ നിഴലില്‍; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു
