പത്തനാപുരം : യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് അച്ചന്‍കോവില്‍ അലിമുക്ക് പാത.അലിമുക്ക് അച്ചൻകോവിൽ റോഡിന്റെ പേരിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങി.ശബരിമല കാനനപാത ആയ അലിമുക്ക് വഴി അച്ചൻകോവിൽ ക്ഷേത്രത്തിലേയ്ക്ക് ദിനംപ്രതി നിരവധി ഭക്തജനങ്ങളാണ് യാത്ര ചെയ്യുന്നത്.ശബരിമല സീസണായാൽ അന്യ സംസ്ഥാനത്ത് നിന്നു പോലും ഭക്തജനങ്ങൾ കടന്നുപോകാറുണ്ട്.കഴിഞ്ഞപത്ത് വർഷമായ് അറ്റകുറ്റപണികള്‍ മാത്രം ചെയ്തു വരുന്ന ഈ റോഡിൽ അഞ്ച് വർഷമായ് അതും നടക്കുന്നില്ല.
പല തീര്‍ത്ഥാടന വാഹനങ്ങളും തകര്‍ന്ന പാതയില്‍ കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. പത്തനാപുരം,പത്തനംതിട്ട,കുന്നിക്കോട്,പുന്നല,കറവൂര്‍ എന്നീ ഭാഗങ്ങളിൽ നിന്നും യാത്രക്കാർ അച്ചൻകോവിലിൽ പോകാനായി അശ്രയിക്കുന്ന റോഡാണിത്.കിഴക്കൻ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ് എഫ് സി കെ യും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്.
പാതയിൽ കറവൂർ മുതൽ മുളളുമല വരെയും ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെയുമാണ് വനംവകുപ്പ് നിർമ്മിച്ചത്.മുളളുമല മുതൽ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ് എഫ് സി കെ യുടെ നിയന്ത്രണത്തിൽ ഉളളതാണ്.ഇതിൽ തൊടികണ്ടം മുതൽ അച്ചന്‍കോവില്‍ വരെയുള്ള ഭാഗമാണ് തകർന്ന് കിടക്കുന്നത്.
കെ എസ് ആർ ടി സി ബസ്സുകളാണ് ഏകാശ്രയം.ഇതിനിടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു.നിരവധി തവണ റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇനിയും ഈ നില തുടർന്നാൽ ആദിവാസി കുടുംബങ്ങളെ മുൻനിർത്തി റോഡിന് വേണ്ടി പ്രക്ഷോപം തുടങ്ങുമെന്ന് വനം വകുപ്പ് മന്ത്രിയ്ക്ക് ആദിവാസി ഡെവലപ്പ്മെൻറ് സൊസൈറ്റി നിവേദനവും നൽകി.