കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏത് വിഷയം ചര്‍ച്ച ചെയ്താലും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിക്കും മേല്‍ക്കൈയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അച്ചു പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരവും അഴിമതിയുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33000ന് മുകളില്‍ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം കിട്ടുമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
ഇനിയെങ്കിലും രാഷ്ട്രീയം സംസാരിക്കാന്‍ ഇടതുപക്ഷം തയാറാകണമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങള്‍ സ്വീകരിക്കില്ല. ജനം അത് അവജ്ഞയോടെ തള്ളുമെന്നും അച്ചു പറഞ്ഞു.