കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് പൂര്ണയോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
അച്ചു മിടുമിടുക്കിയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ എംഎല്‍മാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണ് ലഭിച്ചതെന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുപ്പലിനെക്കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കാണ് ഇതേക്കുറിച്ച് അറിയാന്‍ സാധ്യതയുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആക്ഷേപമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റേത് മികച്ച പ്രകടനമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.