ചോർച്ച തടയും..! സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ർ​ഹ​രാ​യ​വ​രി​ൽ എ​ത്തു​ന്നു​ണ്ടോയെന്ന് ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീഷ​ൻ പ​രി​ശോ​ധി​ക്കുമെന്ന് ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

പാലക്കാട്: ദ​രി​ദ്ര​ർ, ദ​ളി​ത​ർ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, അം​ഗ​പ​രി​മി​ത​ർ, ആ​ദി​വാ​സി​ക​ൾ, ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​നു​ള​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ർ​ഹ​രാ​യ​വ​രി​ൽ എ​ത്തു​ന്നു​ണ്ടോ എ​ന്ന​ത് വി​ല​യി​രു​ത്തി മാ​റ്റ​ങ്ങ​ൾ​ക്കു​ള​ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യു​മാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തെ​ന്ന് ക​മ്മീഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ബ്ലി​ക് ഹി​യ​റി​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്ര​മാ​ത്രം എ​ത്തു​ന്നു​ണ്ട്, എ​ത്തു​ന്നി​ല്ലെ​ങ്കി​ൽ ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്ന​ത് എ​വി​ടെ ഒ​പ്പം ത​ന്നെ ഇ​നി എ​ന്തെ​ല്ലാം ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള​ള​ത് എ​ന്ന പ​രി​ശോ​ധ​ന​യും ക​മീ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വൈ​ക​ല്യ​മു​ള​ള​വ​ർ, കു​ട്ടി​ക​ൾ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നീ ആ​റ് വി​ഭാ​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള​ള​ത് പ​റ​യാ​നും, അ​ത് രേ​ഖ​പ്പെ​ടു​ത്താ​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​രം പൊ​തു​ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ , പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ര​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം എ​ത്ര​മാ​ത്രം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ട​ന്നും അ​തി​ലൂ​ടെ എ​ത്ര മാ​ത്രം ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2011 ലെ ​സെ​ൻ​സ​സ് ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യു​ടെ ര​ണ്ടേ​കാ​ൽ ശ​ത​മാ​നം പേ​രാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി നി​ല​വി​ലു​ള​ള​ത്. ഇ​വ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts