കൊല്ലം: കൊട്ടാരക്കരയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിൽ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപോഴാണ് സംഭവം.
യുവതിക്കു പുറമേ മറ്റൊരു യാത്രക്കാരനു കൂടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.