കാമുകന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.
യുവാവുമായുള്ള ബന്ധത്തെ ചൊല്ലി രണ്ടു യുവതികളും പതിവായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുമായി ഗൂഡാലോചന നടത്തിയതിന് ശേഷം ഇവര്‍ യുവതിക്കും രണ്ടര വയസുള്ള കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
മുഖത്ത് പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.