ഗാന്ധിനഗർ: ഭാര്യയുടേയും നാലു മക്കളുടെയും ദേഹത്ത് ആസിഡ് വീണു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രണ്ട് കണ്ണിന്റെയും കോർണിയ (കറുത്ത ഭാഗം)യ്ക്കു മുറിവുളളതിനാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുവാൻ സാധ്യതയുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്്ടർമാർ അറിയിച്ചു.
പിറവം രാമമംഗലം മൂട്ടമലയിൽ റെനിയുടെ ഭാര്യ സ്മിത (35), മക്കളായ നെവിൻ (14), സ്മിന (13) സ്മിജു (12) സ്മിനു(5) എന്നിവരെയാണ് റെനി ആസിഡ് ഒഴിച്ച് പൊള്ളലേപ്ച്ചിത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിനു രാമമംഗലത്ത് സ്മിത താമസിക്കുന്ന ഒറ്റമുറി വിട്ടിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സ്മിത പറയുന്നതിങ്ങനെ:
കൂലിപ്പണിക്കാരനായ റെനി എന്നും മദ്യപിച്ചെത്തി ബഹളം വയ്ക്കുക പതിവായിരുന്നു. ഇയാളിൽനിന്നു മാറി താമസിക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് ഭക്ഷണം നൽകുവാനും കിടക്കുവാനും മാർഗമില്ലാതിരുന്നതിനാൽ നെവിൻ പഠിക്കുന്ന പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഫിസിക്കൽ അധ്യാപകൻ പി.പി. ബാബുവിന്റെ നേതൃത്വത്തിൽ ഇവർക്ക് ഒരു വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ചു.
തുടർന്ന് ഹെഡ്മാസ്റ്റർ ഡാനിയേൽ തോമസും മറ്റ് അധ്യാപകരും ചേർന്ന് വീട് നിർമാണത്തിനു തുടക്കം കുറിക്കുകയും വീട് പണി പുരോഗമിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ പ്രകൃതിദുരന്തം കാരണം വീട് പണി ഇടയ്ക്കു വച്ച് നിർത്തിവച്ചു.
ബുധനാഴ്ച രാവിലെ 11ന് സ്മിത താമസിക്കുന്ന വീട്ടിലെത്തി റെനി വീടിനുളളിലേക്കു തീ കത്തിച്ച് എറിഞ്ഞു. തുടർന്നു പുലർച്ചെ വീണ്ടും എത്തി ജനാല വഴി ആസിഡ് ഒഴിക്കുകയായിരുന്നു. അഞ്ചു പേരുടേയും മുഖത്ത് ആസിഡ് വീണു പൊള്ളലേറ്റു. ജനലിനോട് ചേർന്നു കിടന്നിരുന്ന സ്മിജ (12) യുടെ മുഖത്തും കണ്ണിലും കൂടുതൽ ആസിഡ് വീഴുകയും ചെയ്തു.