ചിങ്ങവനം: നാട്ടകത്ത് വര്ക്ഷോപ്പുടമയ്ക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്ഷോപ്പ് ഒഴിയുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്.
നാട്ടകം സിമന്റ് കവലയ്ക്ക് സമീപം കണ്ണംങ്കര പാലത്തിനടുത്ത് ബന്ധുവിന്റെ കെട്ടിടത്തില്‍ വര്‍ക്ഷോപ്പ് നടത്തുന്ന മുട്ടന്പലം മുള്ളന്‍കുഴി കുമരംതറയില്‍ ടൈസണി(29)നും ജീവനക്കാരനും നേരേയാണ് കഴിഞ്ഞ ദിവസം ആസിഡ് ആക്രമണമുണ്ടായത്.
സ്ഥലം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ട് ഉടമ യുവാവിനെയും സഹായിയേയും ആക്രമിക്കുകയും തുടര്‍ന്ന് വീണ്ടും വന്ന് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
റബറിന് ചേര്‍ക്കുന്ന ഫോര്‍മിക് ആസിഡാണ് ഒഴിച്ചതെന്ന് പറയപ്പെടുന്നു. കവിളിലും കൈയ്ക്കും പരിക്കേറ്റ യുവാവ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.