പത്തനംതിട്ട: പെരുനാട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് ആസിഡ് ആക്രമണം നടത്തിയത്.
ഗുരുതരമായി മുഖത്തും ശരീരത്തും പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ്. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രീജയെ പിന്തുടര്ന്ന് ജോലി സഥലത്തെത്തിയ ഇയാള്‍ വിളിച്ചിറക്കിയതിന് ശേഷം കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കും ശരീരത്തിലും ഒഴിക്കുകയായിരുന്നു.
പ്രീജയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിനീഷിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറി.