പുതുക്കാട് : പാലപ്പിള്ളിയിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ പശുക്കളെ കണ്ടെ ത്താനാവാതെ പരിശോധകസംഘം. ചൊവ്വാഴ്ച പരിശോധനക്കെത്തിയ എസ്പിസിഎ, മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് രണ്ട ു പശുക്കൾക്ക് മാത്രമേ പ്രഥമ ശുശ്രൂഷ നൽകായുള്ളൂ.
കഴുത്തിൽ കയറില്ലാത്തതുമൂലം ഭൂരിഭാഗം മാടുകൾക്കും ചികിത്സ നൽകാൻ സാധിച്ചിട്ടില്ല. പാലപ്പിള്ളി തോട്ടം പാഡികളിൽ താമസിക്കുന്ന അസ്കർ, മുഹമ്മദാലി എന്നിവരുടെ പശുക്കൾക്കാണ് മരുന്നുവെച്ചത്. ഇവരുടെ 12 പശുക്കളിൽ ആറെണ്ണത്തിന് പൊള്ളലേറ്റിട്ടുണ്ടെ ന്ന് ഉടമകൾ പറഞ്ഞു.
പ്രിവൻഷൻ ഓഫ് ക്രുവൽറ്റി എഗയ്ൻസ്റ്റ് അനിമൽസ് സൊസൈറ്റി (എസ്പിസിഎ) ജില്ലാ ഇൻസ്പെക്ടർ അനിൽ, മൃഗസംരക്ഷണ വകുപ്പ് ഫീൽഡ് ഓഫീസർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. പശുക്കൾക്ക് പൊള്ളലേറ്റ് ഒരാഴ്ചയിലേറെയായിട്ടും ഉടമകൾ മൃഗാശുപത്രിയുമായോ മൃഗസംരക്ഷണ വകുപ്പുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പത്രവാർത്തയിൽ നിന്ന് വിവരമറിഞ്ഞാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
ആവശ്യമായ മരുന്നുകൾ ഉടമകളെ ഏൽപിക്കുകയും അവ പ്രയോഗിക്കുന്നതിന് പരിശീലനം നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊള്ളിയടർന്ന പശുക്കളുടെ ദേഹത്തെ തൊലി മുറിച്ചുമാറ്റി മരുന്നു വെച്ചിട്ടുണ്ടെ ന്നും ആവശ്യമെങ്കിൽ ആന്റിബയോട്ടിക്ക് ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.