അമരാവതി: വിവാഹദിവസം മുൻ കാമുകനുനേരേ ആസിഡ് ആക്രമണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് അമരാവതിയിലെ നന്ദലൂരിലാണു സംഭവം. തിരുപ്പതി സ്വദേശിനിയായ മുൻ സോഫ്റ്റ്വെയർ എൻജിനീയർ ജയ(44)ആണ് അറസ്റ്റിലായത്. ഇവർക്ക് 22 വയസുള്ള മകനുണ്ട്. ഷെയ്ഖ് സയ്യിദി (32)നെതിരേയായിരുന്നു ആക്രമണം.
10 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി സയ്യിദ് ഡ്രൈവറായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
വിവാഹവേദിയിൽവച്ചു ജയയും സയ്യിദും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ജയ ആസിഡ് ഇയാൾക്കുനേരേ ഒഴിച്ചു. എന്നാൽ സയ്യിദിന്റെ ബന്ധുവിന്റെ ശരീരത്തിലാണ് ആസിഡ് വീണത്. ഇതിനു പ്രതികാരമായി സയ്യിദ് കത്തി ഉപയോഗിച്ച് ജയയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.