ന്യൂഡൽഹി: നായയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്ത കേസിൽ വയോധികന് ഒരു വർഷം തടവും 10,000 രൂപയും ശിക്ഷ വിധിച്ച് കോടതി.
മഹേന്ദ്ര സിംഗ് എന്ന 70കാരനെയാണ് ഡൽഹി കോടതി ശിക്ഷിച്ചത്. ഏതൊരു മനുഷ്യനെപോലെയും ഒരു മിണ്ടാപ്രാണിക്കും തന്റെ ജീവൻ വിലപ്പെട്ടതാണെന്നു പരാമർശിച്ചാണു കോടതി ശിക്ഷ വിധിച്ചത്.
2020 ഫെബ്രുവരി ഏഴിന് ഇയാൾ അയൽവാസിയുടെ വളർത്തുനായയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗുരുതര പരിക്കേറ്റ നായയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.