പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7നാണ് സംഭവം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം ഉണ്ടായത്.
ഇവരുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലന്ന് ഡോക്ടർമാർ അറിയിച്ചു.