കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം.
ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിന് ക്യാബുകൾ നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്ക് ഗതാഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോയുടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതാണ് ‘നിയമ’മെന്ന് മലയാളികള്‍!
നിയമം വൈറലായതോടെ ഇതെന്ന് കേരളത്തില്‍ നടപ്പിലാക്കുമെന്നാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചോദിക്കുന്നത്.
പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഗോവ മെഡിക്കൽ കോളജിൽ വരുന്ന കേസുകളിൽ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളാണ്.
വളരെ പതുക്കെ വാഹനമോടിച്ച ഒരാൾ കേസിൽ നിരപരാധിയായിരിക്കാം, എന്നാൽ മദ്യപിച്ച ഒരാൾ വന്ന് നിങ്ങളെ തല്ലാം,
വാഹനങ്ങൾ അപകടത്തിൽ പെടാം. ഇത് സംഭവിക്കാൻ പാടില്ല. അതിനാലാണ് പുതിയ നിയമവുമായി എത്തിയതത്രെ.