നീണ്ടകര : ലഹരി സംഘങ്ങളുടെ പിടിയിൽനിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ്. നീണ്ടകര പന്നയ്ക്കൽ തുരുത്ത് ന്യൂ ബോയ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച ് മത്സ്യതൊഴിലാളികളായ ജയഘോഷ്, മണികണ്ഠൻ എന്നിവരെ ആദരിക്കുന്ന ചടങ്ങ് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എസിപി.
സാന്മാർഗിക ചിന്തകൾ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകേണ്ടത് വീട്ടിലെ മുുതിർന്നവരാണ്. രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക പങ്കുണ്ടെന്നും എസിപി പറഞ്ഞു. വർത്തമാന ജീവിതത്തിൽ മക്കൾ മാതാപിതാക്കളിൽനിന്ന് അകലുന്ന പ്രവണത വർധിച്ചിട്ടുണ്ട്. എല്ലാകാര്യങ്ങളിലും കൂട്ടായ ചർച്ച കുടുംബങ്ങളിൽ ഉണ്ടാകണമെന്നും ജവഹർ ജനാർദ് ചൂണ്ടിക്കാട്ടി.
ഇതിനോടനുബന്ധിച്ചുള്ള യോഗം വാർഡ് മെന്പർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗ ം ഷീല, രാജീവ് ഡി.പരിമണം, വാർഡ് മെന്പർ സോജ, ജി.രാജീവൻ പിള്ള, സുദർശനൻ, എം.രജനി എന്നിവർ പ്രസംഗിച്ചു. കലാമത്സ്രവിജയികൾക്കുള്ള അവാർഡ് ദാനവും നടന്നു. കൊല്ലം ആര്യയുടെ കരോക്കോ മ്യൂസിക്കും ഉണ്ടായിരുന്നു.