ച​ല​ച്ചി​ത്ര താ​രം ല​ക്ഷ്മി കൃ​ഷ്ണ മൂ​ർ​ത്തി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​ര​വും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ല​ക്ഷ്മി കൃ​ഷ്ണ മൂ​ർ​ത്തി (90) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.

കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ൽ അ​നൗ​ൺ​സ​റും ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ നി​ന്നു​മാ​ണ് അ​വ​ർ സി​നി​മാ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത പ​ഞ്ചാ​ഗ്നി​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

വാ​സ്തു​ഹാ​ര, തൂ​വ​ൽ​ക്കൊ​ട്ടാ​രം, ഈ ​പു​ഴ​യും ക​ട​ന്ന്, ക​ളി​യൂ​ഞ്ഞാ​ല്‍, അ​ന​ന്ത​ഭ​ദ്രം, വി​സ്മ​യം, പ​ട്ടാ​ഭി​ഷേ​കം, പൊ​ന്ത​ൻ​മാ​ട, സാ​ഗ​രം സാ​ക്ഷി, വി​ഷ്ണു, മ​ല്ലു​സിം​ഗ് തു​ട​ങ്ങി ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ചെ​ന്നൈ​യി​ൽ ബ​സ​ന്ത് ന​ഗ​റി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Related posts