സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത. സിനിമ പുറത്തിറങ്ങുന്പോള്‍ ഫാൻസ്കാർ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്.
ആരാധന മൂലം സിനിമാ നടികള്‍ക്ക് അന്പലങ്ങള്‍ വരെ പണിത് നല്‍കാനൊരുങ്ങിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിന് ആരാധകര്‍ അന്പലം പണിത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോര്‍ട്ടുകള്‍.
മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാൾ. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി.
നിധിക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരിലും ഒരു അന്പലം കെട്ടാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നയന്‍താര ഇതിനെ എതിര്‍ക്കുകയും, ആ തീരുമാനത്തില്‍ നിന്ന് പിന്മാറാന് ആരാധകരോട് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നടി ഹന്സികയ്ക്കായും ഒരു ക്ഷേത്രം പണിയാന്‍ പണ്ട് ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വര്‍ത്തയറിഞ്ഞ താരം അവരെ അതില്‍ നിന്ന് വിലക്കുകയായിരുന്നു.
നടി നമിതയുടെ പേരില്‍ തിരുനെല്‍വേലിയില്‍ ഒരു ക്ഷേത്രം പണിതിരുന്നു. ഒരു അഭിമുഖത്തില്‍ ഈ ക്ഷേത്രത്തെപറ്റി ചോദിച്ചപ്പോള്‍ എല്ലാ മതത്തില്‍ ഉള്ളവര്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്നാണ് താരം പറഞ്ഞത്.
-പിജി