കണമല: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കിസുമം ഹയര് സെക്കൻഡറി സ്കൂള് സംഘടിപ്പിച്ച റീല്സ് മത്സരത്തില് ഒന്നാം സ്ഥാനം നേടിയത് അധ്യാപകനും ശിഷ്യനും.
കടുമീന്ചിറ ഗവൺമെന്റ് ഹയര് സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂന്നാര് സ്വദേശിയായ സച്ചിനും അധ്യാപകൻ സജിനുമാണ് ഒന്നാം സ്ഥാനം നേടിയത്. “മാഷേ ഈ അതിജീവനം എന്നാല് എന്താ’ എന്നതാണ് ഒന്നാം സ്ഥാനം നേടിയ റീൽസ്.
സ്വന്തം ജീവിതസാഹചര്യമാണ് സച്ചിൻ പ്രമേയമാക്കിയത്. ഇതിൽനിന്നുതന്നെ ഉത്തരം കണ്ടെത്തി നൽകുന്ന മാഷായി സ്കൂള് അധ്യാപകനായ സജിനാണ് വേഷമിട്ടത്. ഇരുവരെയും സ്കൂള് അസംബ്ലിയില് ആദരിച്ചു.
റീല്സ് മത്സരത്തില് പ്രോത്സാഹനസമ്മാനം നേടിയ റഹ്മത്ത്ഖാന്, വായനാദിനമത്സരത്തില് സമ്മാനം നേടിയ എരുമേലി സ്വദേശിയും ചായക്കച്ചവടം നടത്തുന്നവരുമായ ശ്രീവിദ്യ എന്നിവര്ക്കും ആദരവ് നൽകി.
ഹെഡ്മാസ്റ്റർ ഷാജി കുമാര് യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. രാജന് അധ്യക്ഷത വഹിച്ചു. എം. നാസറുദീന് കുഞ്ഞ്, വിപിന് തുടങ്ങിയവര് പ്രസംഗിച്ചു.