മുംബൈ: കാസ്റ്റിംഗ് ഡയറക്ടർ മാനഭംഗപ്പെടുത്തിയെന്ന ഇരുപത്തിയാറുകാരിയായ ടിവി താരത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. വെർസോവ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയാണു ടിവി താരം പരാതി നല്കിയത്.
വിവാഹം വാഗ്ദാനം നല്കി ഇരുപത്തിയാറുകാരൻ പല പ്രാവശ്യം മാനഭംഗപ്പെടുത്തിയെന്നാണു പരാതി. ഇരുവർക്കും രണ്ടു വർഷത്തെ പരിചയമുണ്ടെന്നും നടി നൽകിയ പരാതിയിൽ പറയുന്നു.
കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും വെർസോവ സീനിയർ പോലീസ് ഉദ്യോഗസ്ഥൻ രാഘ്വേന്ദ്ര താക്കൂർ പറഞ്ഞു.