യുവനടിയെ മര്‍ദിച്ച നടന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ യുവനടിയെ മര്‍ദ്ദിച്ച ഭോജ്പുരി നടന്‍ പവന്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹതാരം അക്ഷര സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സില്‍വാസ എന്ന സിനിമയില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

റിസോര്‍ട്ടില്‍ മദ്യപിച്ചെത്തിയ പവന്‍ സിംഗ് ബഹളമുണ്ടാക്കുകയും അക്ഷരയെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താരത്തെ മുറിയിലേക്ക് കടത്തി വിടരരുതെന്ന് നടി ഹോട്ടല്‍ അധികൃതരെ അറിയിച്ചു.

എന്നാല്‍ നിര്‍ദേശം അവഗണിച്ച് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ സിംഗ് റിസോര്‍ട്ട് ജീവനക്കാര്‍ നോക്കി നില്‍ക്കെ നടിയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ പരുക്കേറ്റു. തുടര്‍ന്ന് നടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related posts