ഞാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഫാനാണ്. പക്ഷേ മോഹൻലാൽ സാറിനെപ്പോലെ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നതല്ല. മോഹൻലാൽ സാറിന് റിഹേഴ്സലിന്റെ ആവശ്യമില്ല. പക്ഷേ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി റിഹേഴ്സൽ ചെയ്യാറുണ്ട്.
മമ്മൂക്കയുടെ കൈയിൽനിന്ന് ഡിസിപ്ലിൻ എന്ന കാര്യമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്. ഹാപ്പിനസ് നമ്മൾ കണ്ടെത്തണം.
അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. -ബാല